ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, റീപായ്ക്കിംഗ്, റീ ലേബലിംഗ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, റീപായ്ക്കിംഗ്, റീ ലേബലിംഗ് എന്നിവ ചെയ്യുന്ന ഭക്ഷ്യ സംരംഭകൻ എല്ലാ വർഷവും മെയ് 31 ന് മുൻപായി എഫ്എസ്എസ്എഐ വാര്‍ഷിക റിട്ടേൺ ഫോസ്കോസ് (Foscos) പോര്‍ട്ടല്‍ വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അല്ലാത്ത പക്ഷം ഒരു ദിവസം 100 രൂപ എന്ന കണക്കിൽ 15000  രൂപ വരെ ഫൈൻ ഒടുക്കേണ്ടി വരും. വാർഷിക റിട്ടേൺ ഓൺലൈൻ ആയി സമർപ്പിക്കാതെ എഫ്എസ്എസ്എഐ ലൈസൻസ് അപേക്ഷകൾ പുതുക്കുവാൻ കഴിയില്ല. വർഷത്തിൽ രണ്ടു തവണ മാസത്തിലൊരിക്കൽ സ്ഥാപനത്തിൽ […]

Continue Reading

ക്ലീന്‍ കൊച്ചിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം: ജില്ലാ കളക്ടര്‍

മാലിന്യ വിമുക്ത കൊച്ചിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ആ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം ജനങ്ങളുടെ കൂടി സഹകരണവും പിന്തുണയും ആവശ്യമാണെന്നും കളക്ടർ പറഞ്ഞു.  ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകളും സംശയങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, […]

Continue Reading

ബില്‍ നല്‍കാതെ പാചക വാതക
സിലിണ്ടര്‍ വിതരണം പാടില്ല: എഡിഎം

ബില്‍ നല്‍കാതെ ഗാര്‍ഹിക /വാണിജ്യ സിലിണ്ടര്‍ വിതരണം നടത്താന്‍ പാടില്ലെന്ന് അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ പറഞ്ഞു.  പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ പാചക വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാചക വാതക സിലിണ്ടര്‍ വിതരണം  നടത്തിയ ശേഷം ബില്ല് നല്‍കി സിലിണ്ടര്‍ ലഭിച്ചതായുള്ള ഒപ്പ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങണം. ഉപയോക്താക്കളുടെ പരാതികളില്‍ സമയബന്ധിതമായി പരിഹാരം കാണണം. പാചക വാതക വിതരണ […]

Continue Reading

റാന്നി വലിയ പാലം: വില നിര്‍ണയ നടപടികള്‍ അവസാനഘട്ടത്തില്‍

റാന്നി വലിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളില്‍ നിന്നും വിലകൊടുത്ത് ഏറ്റെടുക്കുന്നതിനായി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അനുമതിക്കായി സമര്‍പ്പിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പത്തനംതിട്ടയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന വസ്തുവിന്റെ ബേസിക് വാല്യൂ റിപ്പോര്‍ട്ട് (ബി വി ആര്‍ )  അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വസ്തുവില്‍ ഉള്‍പ്പെട്ടിരിക്കുന്ന […]

Continue Reading

ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിൽ ഡോക്ടർമാർ 12 മണിക്കൂർ പണിമുടക്കുന്നു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ചാപ്റ്റർ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക പണിമുടക്ക് ഇന്ന് ആരംഭിച്ചതോടെ കേരളത്തിലെ ആശുപത്രികളുടെ സാധാരണ പ്രവർത്തനം തടസ്സപ്പെട്ടു. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള പൊതു-സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രികളെയും സമ്പൂർണ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ഡെൻ്റൽ ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള ചെറിയ ക്ലിനിക്കുകൾ പോലും പ്രതിഷേധ സൂചകമായി അടച്ചിട്ടിരിക്കുകയാണ്. ഇന്നത്തെ 12 മണിക്കൂർ പണിമുടക്ക് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പല ആശുപത്രികളിലും ധാരാളം രോഗികൾ എത്തിയെങ്കിലും എല്ലാവർക്കും വെറുംകൈയോടെ മടങ്ങേണ്ടി വന്നു.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്ടർമാർ […]

Continue Reading

സീൻ നമ്പർ 1

അഭയവർമ്മ ഡോർ ബെൽ അടിക്കുന്നു.വാതിൽ തുറക്കപ്പെടുന്നു. അകത്തുനിന്നൊരു തമിഴൻ:”യാര്?”ഡോർ ബെൽ അടിച്ച മനുഷ്യൻ കൈകൂപ്പി: ”കെ. ആർ സാർ ഉണ്ടോ?””അപ്പോയ്‌മെന്റ് ഇരുക്കാ?””ഫോണിൽ വിളിച്ചിരുന്നു.”” നീങ്ക സിറ്റൗട്ടിൽ ഉക്കാരുങ്കോ. സാറ് ടിഫിൻ സാപ്പിടുകിറാർ, അതുക്കപ്രം വന്തിടുവാർ”വാതിൽ അടയുന്നു.സമയം കടന്നുപോകുകയാണ്കൊട്ടാരസമാനമായ ആ വീടിന്റെ സിറ്റൗട്ടിൽ അയാളിരുന്നു.വൈകാതെ വീണ്ടും വാതിൽ തുറന്നുഅത് കെ ആർ ആയിരുന്നു!ജനലക്ഷങ്ങളുടെ ആരാധനാപാത്രമായ സംവിധായകൻപുറത്തു നിന്നു വന്നയാൾ വീണ്ടും കൈകൂപ്പി :”നമസ്‌ക്കാരം സാർ”‘ആ നമസ്‌ക്കാരം മിസ്റ്റർ….?””ഇന്ദ്രജിത്ത് ഇടപ്പാട്””ഓ. ഐ റിമെമ്പർ… സീ മിസ്റ്റർ ഇടപ്പാട്… എനിക്ക് ഇന്ന് […]

Continue Reading

വൈക്കം സത്യഗ്രഹം ശതാബ്ദിക്ക് ഏപ്രിൽ ഒന്നിന് തുടക്കമാകും; 603 ദിവസം നീളുന്ന പരിപാടികൾ

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ വൈക്കം സത്യഗ്രഹ സ്മാരകത്തിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി […]

Continue Reading

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം

കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.  അഞ്ചാം ക്ലാസ്സു മുതൽ പ്ലസ്ടൂ വരെയുള്ളവർക്കാണ് അവസരം.  പി.എച്ച്.പി, പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്.  ഏപ്രിൽ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും, സ്കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവു കാട്ടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകും.  രജിസ്ട്രേഷൻ ആരംഭിച്ചു.  കൂടുതൽവിവരങ്ങൾക്ക്, Phone: 0471 2322100/ 2321360

Continue Reading

കോമളം പുതിയ പാലം: അധികരിച്ച നിരക്കിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി

വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കോമളം പാലത്തിന്റെ  സ്ഥലത്ത് സാങ്കേതിക മികവുള്ള പുതിയ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ നടപടികളും  പൂര്‍ത്തീകരിച്ചുവെന്നും, ടെന്‍ഡറില്‍ പങ്കെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്  സൊസൈറ്റിക്ക്  അവര്‍ ക്വോട്ട്  ചെയ്ത അധികരിച്ച നിരക്കില്‍ പാലം പണി ഏല്‍പ്പിച്ച് നല്‍കുവാന്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി ലഭ്യമായെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ഇനി ഈ പ്രവര്‍ത്തി നിയമക്കുരുക്കില്‍ പെടുത്തിയിടാതെ  പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുന്നതിന് ഏവരുടെയും പിന്തുണ എംഎല്‍എ അഭ്യര്‍ഥിച്ചു.  ഒഴുകിപ്പോയ സമീപനപാത പുനര്‍ […]

Continue Reading

ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു

വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു.  രാവിലെ 10 ന് കളക്ടറേറ്റിലെത്തിയ ഡോ. രേണു രാജിനെ എ.ഡി.എം എന്‍.ഐ ഷാജുവും ജീവനക്കാരും ചേർന്നു സ്വീകരിച്ചു. വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന  പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. […]

Continue Reading