ഷാരൂഖ് ഖാന് ചലച്ചിത്രമേളയില്‍ ബഹുമതി
രണ്ടാമത് റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയില്‍ ആരംഭിച്ചു. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്ക് ഷാരൂഖ്ഖാന് ബഹുമതി സമ്മാനിച്ചു. തന്‍റെ പുതിയ സിനിമയായ ഡുന്‍കിയുടെ ഷൂട്ടിംഗിനായി ഷാരൂഖ് ഖാന്‍ ജിദ്ദയിലും അല്‍ഉലയിലുമാണ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച മക്കയിലെത്തി ഉംറ കര്‍മ്മം അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.റെഡ് സീ ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും തന്‍റെ സിനിമകളുടെ ആരാധകരുള്ള സൗദിയിലത്താന്‍ കഴിഞ്ഞത് ഒരതിശയമായി കരുതുന്നുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
Continue Reading